Saturday, February 4, 2012

ഇഹ്സാന്‍ ഉദ്ദേശിക്കുന്നത്...

ഉപരിപ്ലവങ്ങളായ ഒരുപാട് സംസാരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്അതിനെ നാം പല പേരിട്ടു വിളിക്കുംഉത്തരാധുനികമായധിഷണാപരമായദാര്ശനിക എന്നിങ്ങനെ...

ഇഹ്സാന്‍ ഉദ്ദേശിക്കുന്നത് മൌലികിമായ തികച്ചും അടിസ്ഥാന പരമായ ചില ചിന്തകളിലൂടെ നമുക്ക് തുടങ്ങാം എന്നാണ്

മനുഷ്യന്ആരാണ്‌ ? എവിടെ നിന്നു വന്നു ? എങ്ങിനെ ജീവിക്കണം ? മരണാനന്തരം എന്ത് ? ലോകം എങ്ങനെ ഉണ്ടായി ? എപ്പോള്ഉണ്ടായി ? എനങ്ങനെയുള്ള നിരവധി ചോദ്യങ്ങള്നമ്മുടെ മുന്നില് ഉണ്ട്.

ലോകത്തില്ഉള്ള ജീവ ജാലങ്ങളെ രണ്ടായി തരം തിരിക്കാം.

ഒന്ന് മനുഷ്യര്‍, രണ്ട് മനുഷ്യരല്ലാത്ത മറ്റു ജീവ ജാലങ്ങള്‍. ശരീരവും ശരീരാവശ്യങ്ങളായ തിന്നുക, കുടിക്കുക, ഭോഗിക്കുക, ഉല്ലസിക്കുക തുടങ്ങിയ കര്യങ്ങള്മനുഷ്യരെ പോലെ മറ്റു ജീവ ജാലങ്ങളും നിര്വ്വഹിച്ച് വരുന്നു.
കാര്യങ്ങളില്മനുഷ്യനല്ലാത്ത ജീവികളെ സഹായിക്കുന്നത് അവയുടെ ജന്മവാസനകളാണ്‌. കാര്യത്തില്മനുഷ്യനേക്കാള്മികച്ചു നില്കുന്ന ഒരു പാട് ജീവികള് ലോകത്ത് ഉണ്ട്.

ഉദാഹരണത്തിന്തേനീച്ച. തേനീച്ചയുടെ കൂട് നിര്മ്മാണം ഒരു ആധുനിക എഞ്ചിനീര് നു പോലും ചിന്തിക്കാന്കഴിയുന്നതിലപ്പുറമാണ്‌. അത് പോലെ പാറിപറക്കുന്ന തേനീച്ചക്ക് ഏതൊക്കെ പൂവില്എപ്പൊഴൊക്കെ തേന്ഉണ്ടെന്ന് എളുപ്പം കണ്ടു പിടിക്കാന്സാധിക്കും. ചിതല്പുറ്റ്, അവയ്ക്ക് 25 അടി വരെ ഉയരമുള്ള വിവിധ അറകളുള്ള പുറ്റുകള് നിര്മ്മിക്കാന്പറ്റും.

ചിതലിന്റെ യും മനുഷ്യന്റെയും വലുപ്പം താരതമ്യപ്പെടുത്തുമ്പോള്‍, മനുഷ്യന്‍ 1000 നില കെട്ടിടം നിര്മിക്കാന്പറ്റണം. അതുപോലെ തവളയുടെ ചാട്ടം. തവളയുടെ 20 ഇരട്ടി വലുപ്പത്തില്ചാടാന്കഴിവുള്ള ജീവിയാണ്‌. ഇതനുസരിച്ച് മനുഷ്യന്‌‍ ചാടാന്പറ്റുമെങ്കില്‍ 100 മീറ്റര്നു മുകളില് ചാടാന്പറ്റണം.

ഇതു പോലെയാണ്പല ജീവികളുടെയും കാര്യങ്ങള്‍. പൂച്ചയുടെ കാഴ്ച, പട്ടിയുടെ കേള്വി, എല്ലാ ഭാഗങ്ങളിലേക്കും പറക്കാനുള്ള തുമ്പിയുടെ കഴിവ് എല്ലാം മനുഷ്യന്റെ കഴിവിനേക്കാള്വളരെ മികച്ചതാണ്.


എന്നാല് ജീവജാലങ്ങള്ക്കൊന്നും തന്റെ ജന്മവാസനയുടെ പരിധിവിട്ട് പുറത്ത് പോകാന് സാധിക്കില്ല.

 നൂട്ടാണ്ടുകള്ക്ക് മുമ്പ് കാക്ക പറക്കുന്ന പോലെ കാക്കക്കു ഇന്നും പറക്കാന്സാധിക്കൂ. തേനീച്ച എന്നും ഒരേ രീതിയില്ആണ്കൂട് വെക്കുന്നത്. അതു പൊലെ തന്നെ മറ്റു ജീവികളുടെയും കാര്യങ്ങള്‍.

എന്നാല്മനുഷ്യന്റെ കാര്യം ഇതില്നിന്നും വളരെ വ്യത്യസ്തമാണ്.

മനുഷ്യനില്പ്രധാനമായും മുന്നു ഘടകങ്ങള്ഉണ്ട് : ശരീരം, മനസ്സ്, ആത്മാവ്.

മനുഷ്യന്തന്റെ ജീവിതത്തില് ഒരുപാട് പുരോഗതി നേടിയവന്ആണ്‌. നമ്മുടെ പൂര്വ്വികര്താമസിച്ചിരുന്നത് പാറപ്പൊത്തുകളിലാണ്‌. പിന്നീട് ചെറിയ കൂരകള്കെട്ടിയും മറ്റും പുരോഗമിച്ച് പുരോഗമിച്ച് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ പടുകൂറ്റന്കെട്ടിടങ്ങള്നിര്മ്മിച്ച് അതില്താമസിച്ച് തുടങ്ങി. പക്ഷികളേക്കാള്വേഗതയില്പറക്കുന്ന വിമാനങ്ങള്‍, നഗ്ന നേത്രങ്ങള്കൊണ്ട് കാണാന്കഴിയാത്ത കാര്യങ്ങള്വളരെ വ്യക്തതയോടെ കാണാന് കഴിയുന്ന ഉപകരണങ്ങള്അങ്ങനെ അങ്ങനെ എണ്ണാന്കഴിയാത്ത അത്ര പുരോഗതികള്മനുഷ്യന് കൈവരിച്ചു. ഇതിനൊക്കെയും അവനെ സഹായിച്ചത് അറിയാനും പഠിക്കാനും, മനസ്സിലാക്കാനും ഉള്കൊള്ളാനും വിവേചിച്ചറിയാനും കഴിവേകുന്ന വിശേഷബുദ്ധിയാണ്.

എന്നാല്മനുഷ്യന്ജന്മവാസനകളെ നിയന്ത്രിക്കാനും അവയുടെ മേല്മേധാവിത്വം പുലര്ത്താനും സാധിക്കും. മറ്റുള്ള ജീവികള്ക്ക് അത് സാധ്യമല്ല.

വിശക്കുന്ന പശുവിന്പുല്ല് കിട്ടിയാല്തന്നെക്കാള് വിശപ്പുള്ള പശു തിന്നട്ടെ എന്ന് കരുതി അത് തിന്നാതിരിക്കില്ല. അങ്ങനെ തന്നെയാണ് മറ്റുള്ള ജീവികളില്എല്ലാ കാര്യങ്ങളും.

എന്നാല്കൊടും ചൂടില്ധാഹിച്ച് വലയുന്ന മനുഷ്യന്വെള്ളം കിട്ടിയാല്കുടിക്കാതിരിക്കാന്പറ്റും. അതുപോലെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനും മോഹങ്ങളെ മെരുക്കി എടുക്കാനും സാധിക്കും.

ഇതിനവനെ സഹായിക്കുന്നത് ആത്മീയാംശമാണ്‌. അതുകൊണ്ട് തന്നെ മനുഷ്യന്ജന്മവാസനകളാല്തീര്ത്തും നിയന്ത്രിതനോ ബന്ധിതനോ അല്ല.

അവന്റെ ജീവിതത്തിന്രണ്ട് വശങ്ങളുണ്ട്. ഒന്ന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സ്വാതന്ത്ര്യവും സാധ്യതയുമുള്ള മേഖല. രണ്ടാമത്തേത് അതില്ലാത്തതും.

നമ്മുടെ നാട്, വീട്, ദേശം, ഭാഷ, കാലം, കോലം, ലിംഗം ഇതൊന്നും തീരുമാനിക്കുന്നത് നാം അല്ലല്ലോ. കേരളത്തില്അല്ലെങ്കില് വേറെ എവിടെ എങ്കിലും മലയാളി ആയി ജനിക്കണം എന്ന് നാം ആരും തീരുമാനിച്ചതല്ല. നാം നീണ്ടവരാകണോ, കുറിയവരാകണോ, വെളുത്തവരാകണോ, കറുത്തവരാകണോ, മലയാളി ആകണോ, തമിഴനാകണോ, ആണാകണോ, പെണ്ണാകണോ, ഇരുപതാം നൂറ്റാണ്ടില്ജനിക്കണോ എന്നിവയൊക്കെ തീരുമാനിക്കാനുള്ള ബാധ്യതയോ സ്വാതന്ത്ര്യമോ നമുക്കാര്ക്കും ലഭിച്ചിട്ടില്ല. ഇതൊക്കെ നടക്കുന്നത് ദൈവ നിയമങ്ങളുടെ ഭാഗമായിട്ടാണ്.

എന്നാല്മനുഷ്യന്സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്ര്യമുള്ള മേഖലകളുണ്ട്.

നമ്മുടെ ഭക്ഷണം, വസ്ത്രം, യാത്ര തുടങ്ങിയവ. നാം എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ത് ധരിക്കണം എന്ത് ധരിക്കരുത് , എവിടെ ഒക്കെ പോകണം എവിടെ ഒക്കെ പോകരുത് പോലുള്ള കാര്യങ്ങള്തീരുമാനിക്കാനുള്ള സാധ്യത നമുക്കെല്ലാവര്ക്കും നല്കപ്പെട്ടിരിക്കുന്നു.

സ്വാതന്ത്ര്യങ്ങള്ക്കുള്ള നിയന്ത്രണത്തിനേയാണ് നിയമങ്ങള്എന്ന് വിളിക്കുന്നത്. നമുക്ക് സംസാരിക്കാന്സ്വാതന്ത്യം ഉണ്ട്, പക്ഷെ അത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ആകരുത്, അഭിമാനത്തെ നോവിക്കുന്നതോ ആവരുത്.

മനുഷ്യജീവിതത്തിന് വിധത്തിലുള്ള നിയമം അനിവാര്യമാണെന്നതില്ആര്ക്കും സംശയം ഇല്ല. അതുകൊണ്ട് തന്നെ ലോകത്തുള്ള എല്ലാ സമൂഹങ്ങള്ക്കും, രാഷ്ട്രങ്ങള്ക്കും നിയമ വ്യവസ്തകളും ഭരണഘടനകളും ഉണ്ട്.




                                       തീര്ന്നില്ല..തുടരും

No comments:

Post a Comment