Thursday, February 9, 2012

ഇഹ്സാന്‍ തുടരട്ടെ...

കുറച്ചു കൂടി വിശദീകരിക്കാം... 
ഇനി, ആരാണ് നിയമം മനുഷ്യനു നല്കേണ്ടത് ? ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഞാന്എന്ത് കാണണം, കാണരുത്, എന്റെ കൈകൊണ്ട് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്പാടില്ല, കാതുകൊണ്ട് എന്തൊക്കെ കേള്ക്കാം എന്തൊക്കെ പാടില്ല. ഇങ്ങനെയുള്ള കാര്യങ്ങള്ക്ക് നിയമം നല്കേണ്ടത് ആരാണ്‌?. എളുപ്പത്തിനു വേണ്ടി പറയാം, ഇതെല്ലാം ഓരോരുത്തരും തീരുമാനിക്കട്ടെ എന്ന്. അങ്ങനെ ആയാല്കോടിക്കണക്കിന്ജനങ്ങളുടെ പരസ്പരവിരുദ്ധമായ നിയമങ്ങള്സംഘട്ടനങ്ങള്ക്ക് ഇടയാകും.

അതോടൊപ്പം നമുക്ക് നമ്മുടെ മേല്തന്നെ എത്രത്തോളം അവകാശം ഉണ്ട് ?. നാം എല്ലാവരും പറയാറുണ്ട് എന്റെ മൂക്ക്, എന്റെ കണ്ണ്, എന്റെ കൈ എന്നൊക്കെ. നാം സൂക്ഷമമായി നോക്കിയാല്ഇവയൊന്നും നമ്മുടെതല്ല എന്ന് മനസ്സിലാകും. കണ്ണ് നമ്മുടെതാണെങ്കില്വയസ്സാകുമ്പോള്അതിന്റെ കാഴ്ച നഷ്ടപ്പെടില്ലായിരുന്നു. കൈ എന്റേതാണെങ്കില്ഞാന്എന്റെ കൈ ഏറ്റവും നല്ലതാക്കാന് നോക്കുമായിരുന്നു, അതിനെ മെലിഞ്ഞു ശോഷിക്കാനോ നിശ്ചലമാക്കാനോ വിടില്ലായിരുന്നു. അതുപോലെ തന്നെയാണ്മറ്റു അവയവങ്ങളും, നമ്മുടെ ജീവനും, ആയുസ്സും ശരീരവുമെല്ലാം നമ്മുടെതല്ല. ചിലര്പെട്ടന്നു മരിക്കുന്നു, ചിലര്പ്രായമായി മരിക്കുന്നു, ചിലര് അപകടത്തില്മരിക്കുന്നു. ഇതൊക്കെ അതാണ്സൂചിപ്പിക്കുന്നത്. ഇതിന്റെ ഒക്കെ പൂര്ണ്ണമായ ഉടമാവകാശം പ്രപഞ്ചത്തിലെ പരാശക്തിയായ പടച്ചതമ്പുരാനുള്ളതാണ്.

ഇവയൊന്നും നാം ഉണ്ടാക്കിയതല്ലല്ലോ! യഥാര്ത്തത്തില്മനുഷ്യര് ലോകത്ത് പുതുതായി ഒന്നും തന്നെ ഉണ്ടാക്കുന്നില്ല(ഒരുതരി മണ്ണ് പോലും). മനുഷ്യന്വസ്തുക്കളെ ഒരു രൂപത്തില് നിന്നും മറ്റൊരു രൂപത്തിലേക്ക് മറ്റുവാനേ സാധിക്കൂ. ഇതു തന്നെയാണ്ശാസ്ത്രവും പറയുന്നത്. സൗകര്യത്തിനു വേണ്ടി നാം പറയാറുണ്ട് ആശാരി മേശ ഉണ്ടാക്കി എന്ന്‌. പക്ഷെ നമുക്കറിയാല്ലോ മേശക്ക് വേണ്ടിയുള്ള മരം, ആണി, ഉപകരണമായ ഉളി ഇവയൊന്നും ഊണ്ടാക്കുന്നത് ആശാരിയല്ല. പിന്നെ എങ്ങിനെയാണ്ആശരി മേശ ഉണ്ടാക്കി എന്നു പറയാന് സാധിക്കും. ലോകത്തിലുള്ള പദാര്ത്ഥങ്ങളെടുത്ത് അതിന്റെ രൂപം മാറ്റുവാനേ മനുഷ്യന് സാധിക്കൂ. പുതുതായി നിര്മ്മിക്കാന്ആര്ക്കും സാധിക്കില്ല.

അതിനാല്പുതുതായി നിര്മ്മിക്കാന് കഴിയാത്ത മനുഷ്യന് ലോകത്ത് ഒന്നിന്റെമേലും പൂര്ണ്ണമായ ഉടമാവകാശമോ, അധികാരമോ, നിയന്ത്രണമോ ഇല്ല. ആരാണ്ഇതെല്ലാം സൃഷ്ടിച്ചത് അവന്നേ ഉടമസ്ഥതയുള്ളൂ, അവന് മാത്രമേ നിയമ നിര്മ്മാണാധികാരവുമുള്ളൂ. അതിനാല്നാം എങ്ങനെ ജീവിക്കണം,എങ്ങനെ ജീവിക്കരുത്, എന്തൊക്കെ ചെയ്യാം എന്തൊക്കെ പാടില്ല എന്ന് തീരുമാനിക്കാനും കല്പിക്കാനും വിരോധിക്കാനും അത്യന്തികവും പരമവുമായ അവകാശം. നമ്മുടെയും നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന്മാത്രമേ ഉള്ളൂ. ഇതാണ്ഇസ്ലാമിന്റെ മൗലിക സിദ്ധാന്തം.

 അതിനാല്മനുഷ്യന്സ്വയം തെരഞ്ഞെടുക്കാന്സാധ്യതയും സ്വാതന്ത്ര്യവും ലഭിച്ച മേഖലകളില്ദൈവം നിശ്ചയിച്ച നിയമങ്ങള്ക്ക് വിധേയമായി, അവന്അവതരിപ്പിച്ചു തന്നെ ജീവിത വ്യവസ്ഥാനുസൃതമായി ജീവിക്കുന്നതിനാണ്ഇസ്ലാം എന്ന് പറയുക. അങ്ങനെ ജീവിക്കുന്ന വ്യക്തിക്ക് മുസ്ലിം എന്നും, വ്യക്തികളുടെ കൂട്ടത്തിന്മുസ്ലിംകള്എന്നും പറയുന്നു. അത് ഏതെങ്കിലും ഭാഷക്കാരുടെയോ, ദേശക്കാരുടെയോ, ജാതിക്കാരുടെയോ, പേരല്ല. മറിച്ച് പ്രപഞ്ചത്തിനെ ഏതൊരു ദൈവമാണോ സൃഷ്ടിച്ചത്, അതേ ദൈവത്തിന്റെ നിയമവ്യവസ്ഥക്ക് വിധേയമായി ജീവിക്കുന്നതിനാണ്ഇസ്ല്ലാം എന്ന് വിളിക്കുന്നത്.

ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്‌. ഇവിടെയുള്ളവരെല്ലാം സൃഷ്ടികളും. സൃഷ്ടികള്ക്ക് ഒരിക്കലും സ്രഷ്ടാവിനെ പോലെ ആകാന്പറ്റില്ല. നാം ഒരു വസ്തു ഉണ്ടാക്കിയാല് വസ്തുവിന് നമ്മെ പോലെ കാണാനും കേള്ക്കാനും ഒന്നും പറ്റില്ലല്ലോ. അതുപോലെ നമ്മള്ആരും ദൈവത്തെപ്പോലെ ര്വ്വശക്തനോ, സര്വ്വജ്ഞനോ അല്ല. അതേ സമയം പ്രപഞ്ചവും ഇവിടെയുള്ളവയും എല്ലാം ദൈവത്തിന്റെ വൈദഗ്ധ്യത്തിന്റെയും സൃഷ്ടിമാഹാത്മ്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണ്‌. അത് കൊണ്ട് തന്നെ ദൈവത്തിന്മാത്രമേ ലോകത്തിലെ എല്ലാറ്റിനുമേല്നിയമനിര്മ്മാണത്തിനുള്ള പരമാധികാരം ഉള്ളൂ. അവനെ വഴങ്ങി വണങ്ങി ജീവിക്കാനാണ്ഇസ്ലാം മതം പഠിപ്പിക്കുന്നത്.

ഖുര്‍‌ആന്പറയുന്നു: "ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള് ആരാധിക്കുവിന്‍. നിങ്ങള്ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്വേണ്ടിയത്രെ അത്‌."(വി:ഖു. 2:21).